തിരുവനന്തപുരം: കഴക്കൂട്ടത്തെ ഒരു ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ, കൃത്യതയാർന്നതും വേഗതയേറിയതുമായ അന്വേഷണത്തിലൂടെ പ്രതിയെ അതിവേഗം പിടികൂടി കേരള പോലീസ് വീണ്ടും മികവ് തെളിയിച്ചു. മധുര സ്വദേശിയായ പ്രതി ബെഞ്ചമിനെ തമിഴ്നാട്ടിൽ നിന്നാണ് സ്റ്റേഷൻ പോലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ നടന്ന സംഭവം പിറ്റേന്ന് രാവിലെയാണ് പോലീസിനെ അറിയിച്ചത്. ......
തിരുവനന്തപുരം: സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന വിഷയങ്ങളിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണമില്ലെന്ന തെറ്റായ മറുപടി സർക്കാരിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം. ......
തിരുവനന്തപുരം: മൂന്നാം തുടർഭരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയവും പ്രതീക്ഷിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം, ഡി.എ കുടിശിക വിതരണം, ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കൽ എന്നിവയാണ് പരിഗണിക്കുന്നത്. ......
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (ഒക്ടോബർ 21) മുതൽ 23 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണമായി നിരോധിച്ചു. ......
ചണ്ഡീഗഢ്:ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ അനുരഞ്ജനത്തിനും സഹാനുഭൂതിക്കും ഊന്നൽ നൽകി ഒരു 'ശബ്ദമില്ലാത്തതും എന്നാൽ ശക്തവുമായ പരിവർത്തനത്തിന്' സാക്ഷ്യം വഹിക്കുകയാണെന്ന് ജസ്റ്റിസ് സൂര്യ കാന്ത്. "മതിലുകളല്ല, പാലങ്ങളാണ് നിയമം പണിയേണ്ടത്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാങ്ക് കൗൺസിൽ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ചെയർപേഴ്സണും കിങ്സ് കൗൺസലുമായ മിസ് ബാർബറ മിൽസ്, മുൻ ഹൈക്കോടതി ജഡ്ജിമാർ, ബാർ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഇരുപതുകാരന്റെ ജനനേന്ദ്രിയും സഹോദര ഭാര്യ അറുത്തെടുത്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ മവായിമയിലാണ് സംഭവം.......
കരിപ്പൂരിൽ ഒരുകിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
കൊങ്കൺ പാതയിലെ വേഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതൽ 38 ട്രെയിനുകളുടെ സമയക്രമം മാറും. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കൊങ്കൺ പാതയിൽ ട്രെയിനുകൾ മണിക്കൂറിൽ 40-75 കിലോമീറ്റർ വേഗതയിലായിരുന്നു സർവീസ് നടത്തിയിരുന്നത്. ......
കേരളത്തിൽ ഇന്ന് കനത്ത മഴയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.......
പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്.......